Sabarimala | സ്വന്തം വീടുകളിലേക്ക് പോകാൻ പോലും കഴിയുന്നില്ലെന്ന് യുവതികൾ പറയുന്നു.

2019-01-11 42

ശബരിമല ദർശനം നടത്തിയതിനെതുടർന്ന് സ്വന്തം വീടുകളിലേക്ക് പോകാൻ പോലും കഴിയുന്നില്ലെന്ന് യുവതികൾ പറയുന്നു. ബിന്ദുവും കനകദുർഗയുമാണ് കനത്ത പ്രതിഷേധത്തെ തുടർന്ന് ഇപ്പോഴും രഹസ്യകേന്ദ്രത്തിൽ കഴിയുന്നത്.ഇരുവരുടെയും ശബരിമല പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്ത് അക്രമ പരമ്പരകൾ അരങ്ങേറിയിരുന്നു. തങ്ങൾക്ക് വധഭീഷണി അടക്കം നേരിടേണ്ടി വരുന്നു എന്നാണ് ഇരുവരും പറയുന്നത്. എന്നാൽ പോലീസിനെ വിശ്വാസമാണെന്നും അടുത്തയാഴ്ചയോടുകൂടി വീടുകളിലേക്ക് പോകാൻ കഴിയുമെന്നാണ് കരുതുന്നതെന്നും ഇവർ വ്യക്തമാക്കി.യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതും പോലീസിന്റെ സഹായത്തോടെയായിരുന്നു.

Videos similaires